Kerala kerala

വീണാ ടിയ്ക്ക് ആശ്വാസം; എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. സിഎംആര്‍എല്ലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിശദമായ വാദം കേള്‍ക്കാന്‍ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. കേസില്‍ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.

ജസ്റ്റിസ് സിആര്‍ രവിയുടെ അവധിക്കാല ബെഞ്ചിന് മുന്‍പിലാണ് ഈ കേസ് ഇന്ന് പരിഗണനയ്ക്ക് വന്നത്. സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എസ്എഫ്‌ഐ കുറ്റപത്രം പൊലീസ് റിപ്പോര്‍ട്ടല്ലെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെ പരാതിയായി കണക്കാക്കണം എന്നുമാണ് ആവശ്യപ്പെട്ടത്. അങ്ങനെ വരുമ്പോള്‍ കോടതികള്‍ക്ക് എതിര്‍ കക്ഷിയെ കൂടി കേള്‍ക്കേണ്ടി വരും. കുറ്റപത്രത്തില്‍ പറയുന്ന ഉള്ളടക്കമല്ല സിഎംആര്‍എല്‍ ചോദ്യം ചെയ്തത്. മറിച്ച് കുറ്റപത്രം പരാതിയായി മാത്രമേ കണക്കാക്കാവൂ എന്നാണ് ആവശ്യപ്പെട്ടത്.

വിചാരണ കോടതി തിങ്കളാഴ്ച സമന്‍സ് അയക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിഎംആര്‍എല്ലിന്റെ തന്ത്രപരമായ നീക്കം. ഇതോടെ വിചാരണ കോടതിക്ക് ഇനി സമന്‍സ് അയക്കാനാവില്ല. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടും സിഎംആര്‍എല്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പകര്‍പ്പ് കിട്ടിയാല്‍ കുറ്റപത്രം ചോദ്യം ചെയ്ത് മേല്‍ക്കോടതികളെ സമീപിക്കാനും സിഎംആര്‍എല്ലിന് സാധിക്കും.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!