കൊച്ചി: സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടെത്തി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിര്‍സ സലീമിനെ എറണാകുളം സൈബര്‍ പൊലീസാണ് പിടികൂടിയത്. കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്വന്തം ഫോട്ടോയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഫോട്ടകളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പരാതിക്കാരിയായ പെണ്‍കുട്ടിക്കും പ്രതി ഫോട്ടോ അയച്ചുകൊടുക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.