കൊല്ലം പൂരത്തില്‍ കുടമാറ്റത്തിനിടെ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയതില്‍ വിവാദം. നവോത്ഥാന നായകര്‍ക്കൊപ്പം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. ഉത്സവ ചടങ്ങുകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് നടപടി.
കുടമാറ്റത്തിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ അടക്കം ഉയര്‍ത്തിയിരുന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റം കാണാന്‍ പതിനായിരങ്ങളാണ് ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയത്.