National

ഇത് യോഗിയുടെ പരാജയം, രാജിവയ്ക്കണം : അതിഖ് അഹമ്മദും സഹോദരനും മരിച്ച സംഭവം: പ്രതികരണവുമായി എഐഎംഎം നേതാവ്

മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എഐഎംഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ക്രമസമാധാന പാലനത്തിൽ യോഗി ആദിത്യനാഥ് സർക്കാറിന്റെ വൻ പരാജയമാണ് ഇത്. യോഗി രാജിവയ്ക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ ബിജെപി നടത്തുന്നത് തോക്ക് കൊണ്ടുള്ള ഭരണമാണെന്നും നിയമവാഴ്ചയല്ലെന്നും ആരോപിച്ച ഒവൈസി, 2017ൽ ബിജെപി സർക്കാർ രൂപീകരിച്ചത് മുതൽ ഇത് തുടരുകയാണെന്ന് പറഞ്ഞു. സംഭവത്തിൽ സുപ്രിം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രക്തം മരവിപ്പിക്കുന്ന ഒരു അരും കൊലയാണിത്. ഈ സംഭവം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യമാണ് ഉയർത്തുന്നത്. ഇതിനുശേഷം രാജ്യത്തിന്റെ ഭരണഘടനയിലും ക്രമസമാധാനപാലനത്തിലും പൊതുജനങ്ങൾക്ക് എന്തെങ്കിലും വിശ്വാസമുണ്ടാകുമോ?

ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സുപ്രിംകോടതി സ്വമേധയാ വിഷയം ഏറ്റെടുക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സംഘത്തെ രൂപീകരിക്കുകയും ആ സംഘത്തിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉണ്ടാകാതിരിക്കുകയും വേണം. ഞാൻ സുപ്രീം കോടതിയിൽ അപേക്ഷിക്കുന്നുവെന്നും ഒവൈസി കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!