പാലക്കാട് കുത്തിയതോട് പോപുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ നാലു പേര്‍ കസ്റ്റഡിയിൽ. ഒരു വർഷം മുമ്പ് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത് എന്നിവരാണ് സുബൈർ കൊലക്കേസിൽ പിടിയിലായത്.ജനീഷ്, ഷൈജു എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.ഒരു മാസം മുമ്പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.
അതിനിടെ, കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി എലപ്പുള്ളിയില്‍ എത്തിച്ചു.വിലാപയാത്രയെ നിരവധി എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അനുഗമിച്ചത്. എലപ്പുള്ളിയിലെ പൊതുദര്‍ശനത്തിന് ശേഷം ശനിയാഴ്ച വൈകിട്ടോടെ സുബൈറിന്റെ മൃതദേഹം കബറടക്കും.