മഴക്കാലം എത്തുന്നതിന് മുന്‍പേ കൊതുകുപരത്തുന്ന രോഗങ്ങള്‍ കുറക്കാനായി കുന്ദമംഗലത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുന്ദമംഗലത്തിന്റെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്.
പഞ്ചായത്തിലെ ഒരു കൗമാരക്കാരന്‍ മഞ്ഞപിത്തം പിടിപെട്ട് കോഴിക്കോട് ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട്ടില്‍ വന്ന് രണ്ട് ദിവസത്തിന് ശേഷം വീണ്ടും പനി കൂടിയപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. പിന്നീട് പരിശോധനയില്‍ അയാള്‍ക്ക് ഡെങ്കിപ്പനിയാണ് എന്ന് സ്ഥിരീകരിച്ചു.
ഇതിന്റെ ഭാഗമായി കുന്ദമംഗലത്ത് ശുചിത്വം ഉറപ്പാക്കാനും വെള്ളം കെട്ടി നില്‍ക്കുന്നത് തടയാനും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റെ ഇതിന്റെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
മാര്‍ഗ നിര്‍ദേശങ്ങള്‍
ഉപയോഗിക്കാതെ കിടക്കുന്ന പഴയ ചിരട്ടകള്‍ പെറുക്കി കുഴിച്ചിടാം ... കമഴ്ത്തി വെക്കാം...
പുറത്ത് കിടക്കുന്ന പാത്രങ്ങള്‍, കപ്പുകള്‍, ഗ്ലാസുകള്‍, കവറുകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍ പായകള്‍, ഐസ് ക്രീം കപ്പുകള്‍, പെയിന്റ് ടിന്നുകള്‍, പാളകള്‍........ തുടങ്ങി മഴയത്ത് വെള്ളം കെട്ടികിടക്കാവുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കിയേ പറ്റൂ ...
അതിനായി മുഴുവന്‍ വീട്ടുകാരും, റെസിഡന്‍സുകാരും, അയല്‍കൂട്ടങ്ങളും ,പൊതു പ്രവര്‍ത്തകരുമെല്ലാം സാമൂഹ്യ അകലം പാലിച്ച് മാസ്‌ക് ഉപയോഗിച്ച് ഇടപെടണം ….
വലിച്ചെറിയലിനെ വലിച്ചെറിഞ്ഞേ പറ്റൂ ….
കൊതുക് രഹിത കുന്ദമംഗലത്തിനായി ഈ പ്രവര്‍ത്തനത്തില്‍ നിങ്ങളും കുടുംബവും പങ്കാളിയാകൂ..
നാടിന്റെ നിലനില്പിനായി രാജ്യത്തിന്റെ വികസനത്തിനായി
നമ്മുടെ ആരോഗ്യത്തിനായി
ഈ ലോക്ക് ഡൌണ്‍ കാലത്ത്
നമ്മള്‍ക്ക് കൂട്ടായി പ്രവര്‍ത്തിക്കാം
കാലത്തെ മാറ്റാന്‍ നമുക്കാവില്ല….. പക്ഷെ നമുക്ക് മാറാന്‍ സമയമായി ……
നമ്മള്‍ നമ്മുടെ കുടുംബത്തിന്റെ… നാടിന്റെ കാവലാള്‍ ആയി മാറുക …
ആധിയും വ്യാധിയും അകറ്റിടാന്‍
നാടും വീടും മാലിന്യ മുക്തമാക്കുക ….
ഉണരുക.. ഉയരുക… ഉണര്‍ന്ന് പ്രവര്‍ത്തിക്കുക …
ശുദ്ധി +വൃത്തി +പ്രവര്‍ത്തി = പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി.
കൊറോണ എന്ന മഹാമാരി ലോകത്ത് മരണം വിതച്ചു സംഹാര താണ്ടവം ആടുമ്പോള്‍ ഇനിയൊരു പനിയും പനി മരണവും നമ്മെ തേടി എത്താതിരിക്കാന്‍
മഴയെത്തും മുന്നേയുള്ള പ്രതിരോധം നമ്മളുടെ വീട്ടില്‍ നിന്നും. മുറ്റത്തുനിന്നും. തൊടിയില്‍നിന്നും, തോട്ടത്തില്‍ നിന്നും ആരംഭിക്കാം
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
എഫ്എച്ച്‌സി കുന്ദമംഗലം