കോഴിക്കോട് ചികിത്സ തേടിയെത്തിയ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സർക്കാർ ആശുപത്രിയിലാണ് സംഭവം. കോഴിക്കോട് നന്മണ്ട സ്വദേശിയായ ഡോക്ടർ ബി പി വിപിൻ ആണ് അറസ്റ്റിൽ ആയിരിക്കുന്നത്.
യുവതിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും യുവതി ബഹളം വയ്ക്കുകയും ഇതിനെക്കുറിച്ച് ഡോക്ടറോട് ചോദിക്കുകയും ചെയ്തു. ഇതിനിടയിലാണ് ജനപ്രതികൾ ഈ സംഭവമറിഞ്ഞ് സംഭവത്തിൽ ഇടപെടാനായി എത്തുന്നത്. ഡോക്ടർ മദ്യലഹരിയിലാണ് ആശുപത്രിയിൽ എത്തിയതെന്നാണ് നിഗമനം. ഡോക്ടര്‍മാർ നടത്തിയ വൈദ്യ പരിശോധനയിലും ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.