Local

വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് സ്വീകരണം നൽകി

കുന്ദമംഗലം : വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ, ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ, സെക്രട്ടറി സി.എം.ബൈജു എന്നിവർക്കാണ് സ്വീകരണം നൽകിയത്. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.

സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ വ്യാപാരി മിത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. യൂനിറ്റ് വൈസ് പ്രസിഡന്റ് സിദ്ധിഖ് മിൻസാര അധ്യക്ഷത വഹിച്ചു. ഒ. വേലായുധൻ, സി.എം. ബൈജു എന്നിവർ സംസാരിച്ചു. അഷ്‌റഫ് സ്വീകാർ, സിദ്ധിഖ് മിൻസാര, ഗഫൂർ ഒയാസിസ്‌, ഇ.പി. അൻവർ സാദത്ത് എന്നിവർ നേതാക്കൾക്ക് ഉപഹാരം നൽകി. യൂനിറ്റ് സെക്രട്ടറി എം.കെ. സുഭാഷ് സ്വാഗതവും ഇ.പി. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!