Kerala News

ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ലതികാ സുഭാഷിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ലതികയുമായി സഹകരിച്ചാൽ കോൺഗ്രസ് പ്രവർത്തകർ നടപടി നേരിടേണ്ടിവരുമെന്ന് ഉമ്മൻചാണ്ടി മുന്നറിയിപ്പ് നൽകി. പ്രവർത്തകരെ വിലക്കുന്നതിൽ ഒതുങ്ങുന്നതല്ല കോൺഗ്രസ് നീക്കങ്ങൾ. ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്ന് പ്രതികരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ലതികയ്ക്ക് എതിരെ ഇന്ന് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന നൽകി.

മുന്നണിയെ വെല്ലുവിളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് പ്രതികരിച്ചു.

കോൺഗ്രസിനുള്ളിലെ കേരള കോൺഗ്രസ് വിരുദ്ധ വികാരം പ്രയോജനപ്പെടുത്തി നേട്ടമുണ്ടാക്കാം എന്ന് പ്രതീക്ഷിക്കുന്ന ലതികയ്ക്ക് തിരിച്ചടിയാണ് ഈ നിലപാട്. എന്നാൽ പിന്നോട്ടില്ലെന്ന് ലതിക സുഭാഷ് ആവർത്തിച്ചു

കോൺഗ്രസ് ശക്തമായ നിലപാടെടുത്തതോടെ ജോസഫ് വിഭാഗവും ആത്മവിശ്വാസത്തിലാണ്. വോട്ട് ചോർച്ച ഒഴിവാക്കാൻ മുതിർന്ന നേതാക്കളെ ഏറ്റുമാനൂരിൽ എത്തിച്ച് പ്രചാരണം ഊർജിതമാക്കാൻ ആണ് യുഡിഎഫ് ആലോചന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!