ഉമ്മന്‍ചാണ്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത് ഇത്തവണയും മാറ്റമില്ല.
ഒരേ മണ്ഡലത്തില്‍ നിന്ന് പതിനൊന്ന് തവണ വിജയിച്ച കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി 12ാം അങ്കത്തിന് നാമര്‍ദ്ദേശ പത്രിക സമര്‍പിച്ചു. കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇത്തവണയും മാറ്റമില്ല.
കോട്ടയം പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഒപ്പമുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഫെയിസ് ഷീല്‍ഡ് ധരിച്ചാണ് ഉമ്മന്‍ചാണ്ടി എത്തിയത്. രണ്ട് സെറ്റ് പത്രികയാണ് അദ്ദേഹം നല്‍കിയത്.
1970 സെപ്റ്റംബര്‍ 17നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കന്നിമത്സരം പുതുപ്പള്ളിയിലായിരുന്നു. വാശിയേറിയ ത്രികോണ മത്സരത്തില്‍ മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ ഇ.എം. ജോര്‍ജ് ആയിരുന്നു മുഖ്യഎതിരാളി. 7,288 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ജയിച്ചു.
1977 മാര്‍ച്ച് 19നു നടന്ന തിരഞ്ഞെടുപ്പില്‍ പി.സി ചെറിയാനെതിരേ 15,910 വോട്ടിനായിരുന്നു ജയം. 1980ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍ നിന്ന് മത്സരിച്ച് ഉമ്മന്‍ ചാണ്ടി 13,659 വോട്ടിനു ജയിച്ചു. എം.ആ.ര്‍ജി പണിക്കരായിരന്നു എതിര്‍ സ്ഥാനാര്‍ഥി. 1982ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥി തോമസ് രാജനായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 15,983 വോട്ടിനു ജയിച്ചു.
ഉമ്മന്‍ ചാണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പിക്കാനെത്തിയപ്പോള്‍
1987ല്‍ ഉമ്മന്‍ ചാണ്ടി സി.പി.എമ്മിലെ വി.എന്‍ വാസവനെതിരേ 9,164 വോട്ടിനു ജയിച്ചു. 1991ല്‍ സി.പി.എമ്മിലെ വി.എന്‍ വാസവന്‍ രണ്ടാം തവണയും ഏറ്റുൂമുട്ടി. 13,811 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയം. 1996ല്‍ സി.പി.എമ്മിലെ റെജി സഖറിയക്കെതിരേ 10,155 വോട്ടിനു ജയിച്ചു.
2001 മെയിലെ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെതിരേ 12,575 വോട്ടിനായിരുന്നു ജയം. സി.പി.എമ്മിലെ സിന്ധു ജോയിയായിരുന്നു മുഖ്യഎതിരാളി. 19,863 വോട്ടിനാണ് ജയിച്ചത്. സി.പി.എമ്മിലെ സുജ സൂസന്‍ ജോര്‍ജായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 33,255 എന്ന പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയത്.
എസ്.എഫ്.ഐ നേതാവ് ജയ്ക്ക് സി.തോമസായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 27,092 വോട്ടിനു ജയിച്ചു. 2020ല്‍ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ അത് പുതുപ്പള്ളിക്കും കോണ്‍ഗ്രസിനും കേരളത്തിനും അഭിമാന നിമിഷമായി. ഇത്തവണ ഉമ്മന്‍ ചാണ്ടി നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന വാര്‍ത്ത വന്നതോടെ പുതുപള്ളിക്കാര്‍ പ്രതിഷേധിച്ചിരുന്നു

