കോഴിക്കോട് മുക്കത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
മുക്കം: കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ ഇന്നു പുലർച്ചെയാണ് സംഭവം.
മുഹ്സലിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഭാര്യയെ കുറിച്ചുള്ള സംശയമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.