കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന എം.ഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടി. കെ.എസ്.ആര്‍.ടി.സിയില്‍ അഴിമതി ആരോപണം നേരിടുന്ന കെ.എം ശ്രീകുമാറിനെ സ്ഥലംമാറ്റി.
എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസറായാണ് മാറ്റം. ശ്രീകുമാറിനെതിരെ 100 കോടിയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നത്. ശ്രീകുമാറിനെതിരെ കാരണംകാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2012-2015 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൃത്യവിലോപത്തിന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശ്രീകുമാര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് കെ.എസ്.ആര്‍.ടി.സി എം.ഡി പറഞ്ഞിരുന്നത്.