ആമസോൺ പ്രൈം വെബ് ഷോയായ ‘താണ്ഡവി’നെതിരെ ട്വിറ്ററിൽ ബഹിഷ്കരണ ആഹ്വാനം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം നടക്കുന്നത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ‘താണ്ഡവ്’ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വിജയകരമായി മുന്നേറുേമ്പാഴാണ് ഈ വിവാദം അരങ്ങേറുന്നത് . താണ്ഡവിന് പുറമെ ആമസോൺ പ്രൈമിനെയും ബഹിഷ്കരിക്കാൻ ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്.
Why someone needs to take help of Hindu gods for making a movie ?#BoycottTandav pic.twitter.com/3QIKerxyTM
— भारतीय ब्राहमण 🚩❤️🚩🙏 (@yashrajcool11) January 15, 2021
When will you realize that it's all about How to hurt Hindu sentiments using their gods and dharma and not about Entertainment at all. I want every Hindu to speak up on these issues… #BoycottTandav#Tandav pic.twitter.com/9IYyjITZ7T
— JennyJain🇮🇳 (@missJen2515) January 15, 2021
മുഹമ്മദ് സീഷൻ അയ്യൂബ് സ്റ്റേജ് പെർഫോമറായി എത്തിയ സീനിൽ ശിവനോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും ‘ആസാദി.. എന്താ….?’ എന്ന ഡയലോഗ് പറഞ്ഞുവെന്നുമാണ് ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു. സംഘ്പരിവാർ െപ്രാഫൈലുകളിലാണ് പ്രതിഷേധം ശക്തം. സീനിൽ അഭിനയിച്ച അയ്യൂബ് സി.എ.എ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നും കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ചുവെന്നും ഇവർ പറയുന്നു.

