Kerala News

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചു; ഖേദം പ്രകടിപ്പിച്ച് ബി.ജെ.പി

സഭാമുദ്ര വര്‍ഗീയ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന വിവാദത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി.
‘ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാവാന്‍ ഇനി ഞങ്ങളില്ല’ എന്നെഴുതിയ പോസ്റ്റില്‍ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. തുടർന്ന് .ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫും ജനറല്‍ സെക്രട്ടറി ജോസഫ് പടമാടനും കെ.സി.ബി.സി ആസ്ഥാനത്തെത്തി ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പള്ളിയെ കണ്ടാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി വ്യക്തമാക്കുകയും ചെയ്തിതിരുന്നുഎന്നാല്‍ സഭാ മുദ്ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ച ന്യൂനപക്ഷ മോര്‍ച്ച മുന്‍അധ്യക്ഷനും ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റുമായ നോബിള്‍ മാത്യു സംഘത്തിലുണ്ടായിരുന്നില്ല.സഭാമുദ്രയോട് കൂടിയ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെ, സഭയുടെ നിലപാട് അറിയിക്കാന്‍ സ്വന്തമായി ഔദ്യോഗിക പേജ് ഉണ്ടെന്നും അതിനായി വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഭൂഷണമല്ലെന്നും സഭ നിലപാട് വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!