Kerala

മയ്യിത്ത് പരിപാലനം ജീവിത ദൗത്യമാക്കിയ പൊതുപ്രവര്‍ത്തകന്‍ എ ജി സി ബഷീർ

തൃക്കരിപ്പൂർ:മയ്യിത്ത് പരിപാലനം ജീവിതത്തിന്റെ ദൗത്യമായിക്കണ്ട് അതിലൂടെ ജനങ്ങള്‍ക്ക് ജീവകാരുണ്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് എജിസി ബഷീര്‍. :കാസർഗോഡ്തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ സ്വദേശിയായ ബഷീര്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ ബഷീര്‍ മയ്യിത്ത് പരിപാലനത്തെ പുണ്യ പ്രവൃത്തിയായി കാണുന്നു. അന്നുമുതല്‍ ഇന്നുവരെ എന്തുതന്നെ പരിപാടി ഉണ്ടായാലും എല്ലാം മാറ്റിവെച്ച് മരണപ്പെടുന്ന ജാതി മത ഭേതമന്വേ ഓരോ ആളുടെയും ഖബർ ശരിയാക്കാന്‍ അദ്ദേഹം മുന്‍പിലുണ്ടാവും.

മയ്യിത്ത് പരിപാലനം ഒരു പുണ്യം എന്നതിലുപരി ഒരു ജീവകാരുണ്യ പ്രവര്‍ത്തനമായാണ് ബഷീര്‍ കാണുന്നത്. നിലവില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗിന്റെ ദേശീയ കമ്മറ്റി അംഗവും സിഎച്ച് സെന്ററിന്റെ ഡയാലിസിസ് സെന്ററിന്റെ ജനറല്‍ കണ്‍വീനറുമായ ഇദ്ദേഹം പൊതു പ്രവര്‍ത്തനത്തോടൊപ്പം മയ്യിത്ത് പരിപാലനവും ജീവിത ഭാഗമാക്കുകയായിരുന്നു. ഒരു രാഷ്ട്രീയ നേതാവായല്ല ബഷീര്‍ മയ്യിത്ത് പരിപാലനം ചെയ്യുന്നത്. മയ്യിത്ത് കുളിപ്പുക്കുക, കഫം ചെയ്യുക, കുഴി വെട്ടുക, മയ്യത്ത് കുഴിയിലേക്ക് വെക്കുക തുടങ്ങി ആദ്യം മുതൽ അവസാനം വരെ ഇദ്ദേഹം ഉണ്ടാവും. എല്ലാം ഇദ്ദേഹം തന്നെ നേരിട്ട് ചെയ്യും. എവിടെ ആര് മരിച്ചത് അറിഞ്ഞാലും ജാതി മത വ്യത്യാസം ഒന്നും തന്നെയില്ലാതെ ബഷീര്‍ അവിടെയെത്തും. കൂടാതെ പൊതുപ്രവര്‍ത്തനങ്ങളിലും പരിപാടികളിലും ബഷീര്‍ നിറ സാന്നിദ്ധ്യമാണ്്. എന്തെങ്കിലും വിഷമം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഉടന്‍ ഇദ്ദേഹം അവിടെയെത്തും. അതോടൊപ്പം കല്യാണമോ മറ്റെന്ത് പരിപാടിയായാലും എല്ലാ സ്ഥലത്തും ഓടിച്ചെന്ന് സന്തോഷം പങ്കുവെക്കാനും ഇദ്ദേഹം ശ്രമിക്കാറുണ്ട്.

ഇയാളുടെ ആദ്യ കുട്ടി മരണപ്പെട്ടതിനെത്തുടര്‍ന്ന് മയ്യിത്ത് പരിപാലിക്കേണ്ടി വന്നത് എന്നും ഇദ്ദേഹത്തിന് നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്. പിന്നീട് മാതാവ് മരണപ്പെട്ടപ്പോഴും അഞ്ച് സഹോദരിമാര്‍ മയ്യിത്ത് കുളിപ്പിക്കാനും മറ്റു പരിപാലനങ്ങള്‍ക്കും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയതും അവരെ അതിന് പര്യാപ്തമാക്കിയതും ഇദ്ദേഹത്തിന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. മുപ്പത്തിയേഴ് വര്‍ഷത്തെ മയ്യിത്ത് പരിപാലന കാലയളവില്‍ സ്വന്തം നാട്ടില്‍ അപൂര്‍വ്വം ചില മയ്യിത്തുകള്‍ മാത്രമാണ് ഇദ്ദേഹത്തിന് പരിപാലിക്കാന്‍ കഴിയാതെ പോയിട്ടുള്ളു. അതുതന്നെ ഒന്നുകില്‍ നാടിന് പുറത്തോ വിദേശത്തോ ആയതിനാല്‍ മാത്രവും. നിലവില്‍ ഇദ്ദേത്തെ മാതൃകയാക്കിക്കൊണ്ട് മയ്യത്ത് പരിപാലനത്തിന് യുവതലമുറതന്നെ രംഗത്തുണ്ട് എന്നത് ബഷീറിന് വലിയ ആശ്വാസം നല്‍കുന്നുണ്ട്. ഇത് ദൈവികമായി വലിയ പുണ്യം ലഭിക്കുന്ന ഒന്നാണെന്നുള്ള തിരിച്ചറിവിലേക്ക് യുവാക്കള്‍ മാറിയതും ഇദ്ദേഹത്തിന് വലിയ സംതൃപ്തി നല്‍കുന്നുണ്ട്.

അറിയപ്പെടുന്ന വടക്കൻ ഭാഗമായ കാസർഗോഡ് കുമ്പോല്‍ തങ്ങളുടെ അളിയന്‍ ഹുസ്സൈന്‍ തങ്ങള്‍ മരണപ്പെട്ടപ്പോള്‍ മക്കള്‍ ബഷീര്‍ച്ച മയ്യിത്ത് കുളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് ഇദ്ദേഹത്തിന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഓർമ്മയാണ്. ബഷീറിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ മരണാനന്തര കര്‍മ്മ പരിപാലനങ്ങളിലാണെന്ന് നാട്ടുകാര്‍ക്ക് അറിയാം. ഇയാളുടെ രാഷ്ട്രീയ പൊതുജീവിതത്തിനിടയില്‍ മയ്യിത്ത് പരിപാലനം കാരണം ഒരു പരിപാടിയും മാറ്റിവെക്കേണ്ടി വന്നിട്ടില്ല എന്ന് അദ്ദേഹം അത് തന്നെ ദൈവിക അനുഗ്രഹമാണ് ദൈവകൃപകൊണ്ടെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. വെറും സംഘടന പ്രവര്‍ത്തനമാണ് രാഷ്ട്രീയം എന്ന ചിന്ത വിട്ട് പ്രതിപക്ഷമെന്നോ ഭരണ പക്ഷമെന്നോ എന്ന വ്യത്യാസമില്ലാതെ ജാതി മത വിവേചനമില്ലാത എല്ലാവര്‍ക്കും പൊതുസമ്മതനായ ഇദ്ദേഹത്തിന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു പാഠമാണ്.

സിബഗത്തുള്ള കുന്ദമംഗലം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!