National

വാടകയ്ക്ക് കഴിഞ്ഞിരുന്ന പിഎച്ച്‌ഡി ഗവേഷകനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുടമ

വാടകയ്ക്ക് കഴിഞ്ഞിരുന്ന പിഎച്ച്‌ഡി ഗവേഷകനെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വീട്ടുടമ. അങ്കിത് (40) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടവൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാല് കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. പ്രതി ഉമേഷ് ശർമ്മയെ(35) പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം.

ഒക്‌ടോബർ ആറിനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റാരോപിതനായ ഉമേഷ് ശർമ സമ്മതിച്ചു. അങ്കിതിന്റെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് നാല് കഷ്ണങ്ങളാക്കി. തുടർന്ന് ഗാസിയാബാദിലെ ഗംഗാ കനാലിനും മുസാഫർനഗറിലും ദസ്‌നയിലെ ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേയിലും ശരീരഭാഗങ്ങൾ തള്ളി.

മോദിനഗറിലെ സ്വകാര്യ ആശുപത്രിയിലെ കോമ്പൗണ്ടറായ ഉമേഷ് ബിസിനസ് തുടങ്ങാൻ അങ്കിതിൽ നിന്ന് 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. തിരിച്ചടക്കാൻ കഴിയാതെ വന്നപ്പോൾ അങ്കിതിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് സംശയം ഉണ്ടാകാതിരിക്കാൻ ഇരയുടെ ഫോണിൽ നിന്നും സന്ദേശങ്ങൾ അയക്കാൻ തുടങ്ങി.

പൊരുത്തക്കേടുകൾ തോന്നിയ ഇവർ അങ്കിതിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രതികരണം ഉണ്ടായിരുന്നില്ല. ഒരു മാസത്തിലേറെയായി അങ്കിതിനെ കാണാതായതോടെ സുഹൃത്തുക്കൾ പൊലീസിനെ വിവരമറിയിച്ചു. ബുധനാഴ്ച ഉമേഷിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യവേ കൊലപാതകം സമ്മതിക്കുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!