മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി.വിജയമോഹന് (65) അന്തരിച്ചു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ബാംഗ്ലൂര്‍ കൈരളിനികേതന്‍ സ്കൂള്‍, നെടുമങ്ങാട് ഗവ ഹൈസ്കൂള്‍, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം. കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്റെ ഫെല്ലോഷിപ്പില്‍ ഇംഗ്ലണ്ടില്‍ പത്രപ്രവര്‍ത്തനത്തില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്. 1978ലാണ് അദ്ദേഹം മനോരമയില്‍ എത്തിയത്.
കേരള പ്രസ് അക്കാദമിയുടെ വി.കരുണാകന് നമ്പ്യാര്‍ അവാര്‍ഡ്, തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ എം.ശിവറാം അവാര്‍ഡുമുള്‍പ്പടെ നേടിയിട്ടുണ്ട്. എ രാമചന്ദ്രന്റെ വരമൊഴികള്‍ക്ക് കേരള ലളിത കല അക്കാദമിയുടെ അവാര്‍ഡ് (2005), കേരള പ്രസ് അക്കാദമിയുടെ വി കരുണാകരന് നമ്പ്യാര്‍ അവാര്‍ഡ് (1986), മലയാള മനോരമ ചീഫ് എഡിറ്ററുടെ സ്വര്‍ണ മെഡല്‍(1990), വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള സര്‍ക്കാറിന്റെ അവാര്‍ഡ്, (2004), സ്വാമി രംഗനാഥാനന്ദയ്ക്ക് പി കെ പരമേശ്വരന് നായര്‍ അവാര്‍ഡ് (2007)എന്നിവ ലഭിച്ചു.