തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്. യു.ഡി.എഫ് ഹിന്ദു തീവ്രവര്‍ഗീയവാദത്തോടും ഇസ്ലാമിക മതമൗലികവാദത്തോടും സന്ധി ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും, എല്‍.ഡി.എഫ് വിജയം ഉറപ്പാണെന്നും എ.വിജയരാഘവന് പറഞ്ഞു.