പ്രവാസികളുടെ പോസ്റ്റൽ വോട്ട് ആദ്യം ജനാധിപത്യ രാജ്യങ്ങളിൽ നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന്റെ ആലോചന. അമേരിക്ക കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ആദ്യ ഘട്ടത്തിൽ നടപ്പാക്കാനാണ് തീരുമാനം. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ തത്കാലം നടപ്പാക്കാനാണ് ആലോചന. ജനാധിപത്യം അനുവദിക്കുന്ന രാജ്യങ്ങളിൽ ആദ്യമാവാമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.