എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് വിലക്കണമെന്ന് കാണിച്ച് ഹര്‍ജി സമര്‍പ്പിച്ച കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ വിമര്‍ശനം.സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാർ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു.വ്യക്തമായ വിശദീകരണം ഒന്നും നല്‍കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. ഇത്തരമൊരു ആരോപണവുമായി വരുമ്പോള്‍ മതിയായ തെളിവുകളില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി കെ സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഏതെങ്കിലും പരാതി സുരേന്ദ്രന്‍ നല്‍കിയെങ്കില്‍ അത് പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.