കേരളത്തിൽ സർവകാല റെക്കോഡ് മറികടന്ന് തുലാവർഷം. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.2010ൽ ലഭിച്ച 822.9 mm മഴയായിരുന്നു ഇതുവരെയുള്ള സർവകാല റെക്കോഡ്.
തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ റെക്കോഡ് മറികടന്നു. ഇതോടെ 2021 റെക്കോഡ് മഴ വർഷമായി.
ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ്കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ റെക്കോഡ് പ്രകാരം തുലാവർഷ മഴ 800 മില്ലി മീറ്റർ കൂടുതൽ ലഭിച്ചത്. 2010ൽ 822.9 മി.മി മഴയും 1977ൽ 809.1 mm മഴയും ലഭിച്ചിരുന്നു.
സംസ്ഥാനത്ത് രണ്ട് ദിവസം കൂടെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പിനെ തുടർന്ന് .14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.