കുന്ദമംഗലം: ശിശുദിനാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ മുറ്റത്ത് നാടന്‍ കളികള്‍ അരങ്ങേറിയത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗതുകമായി ‘കാരന്തൂര്‍ എ എം എല്‍ പി സ്‌കൂളിലാണ് പഴയ നാടന്‍ കളികളായ ടയര്‍ ചരമുരട്ടല്‍, തൊണ്ടുരുട്ടല്‍, ഇരുമ്പു ചക്രമുരട്ടല്‍, കവുങ്ങിന്‍ പാളവണ്ടി, ഗോലി കളി, കൊത്തങ്കല്ല് കളി, മണ്ണപ്പം ചുടല്‍, തുടങ്ങിയവ കളി, വണ്ടി’ എന്ന പേരില്‍ പുതിയ തലമുറയെ പരിചയപ്പെടുത്തി ക്കൊണ്ട് സംഘടിപ്പിച്ചത്. കൂടാതെ അമ്മമാര്‍ക്ക് വേണ്ടി കുട്ടികളെ അറിയല്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, ഷര്‍ട്ടിനു ബട്ടനിടല്‍, കസേരകളി, സൂചി കോര്‍ക്കല്‍, പന്തും കട്ടയും തുടങ്ങിയ മത്സരങ്ങളും നടത്തി. ചേമ്പിന്‍താളും കപ്പയും മീനും ചേര്‍ത്തനാടന്‍ കറിയും പായസവും അടക്കമുള്ളഉച്ചയൂണും കഴിച്ചാണ് എല്ലാവരും പിരിഞ്ഞു പോയത്. കളിവണ്ടി ഗ്രാമപഞ്ചായത്തംഗം ഷൈജ വളപ്പില്‍ ഉദ്‌ലാടനം ചെയ്തു പിടിഎ പ്രസിഡന്റ് മൊയ്തീന്‍കോയ കണിയാറക്കല്‍ അധ്യക്ഷത വഹിച്ചു. പി. കോയ മാസ്റ്റര്‍, സിദ്ദീഖ് തെക്കയില്‍, കെ.കെ.ആയിഷാബി, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.പ്രധാന അധ്യാപിക സി.കെ. റുഖിയ സ്വാഗതവും കെ.ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അധ്യാപകരും മാതൃസമിതി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി
സ്‌ക്കൂള്‍ മുറ്റത്ത് നാടന്‍ കളികള്‍ അരങ്ങേറിയത് കൗതുകമായി

