Local

സേവനങ്ങള്‍ ഡിജിറ്റലാക്കി നാദാപുരം ഗ്രാമപഞ്ചായത്ത്

സദ്ഭരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു. നാദാപുരം ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഓണ്‍ലൈന്‍ ഒ പി സംവിധാനം ഏര്‍പ്പെടുത്തിയതോടുകൂടി എല്ലാ സ്ഥാപനങ്ങളും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി പ്രസിഡന്റ് വി വി മുഹമ്മദലി പറഞ്ഞു. സേവനങ്ങള്‍ കൃത്യസമയത്ത് ക്രമപ്രകാരം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും എല്ലാ സേവനങ്ങളും ഇനി ഡിജിറ്റലായി ലഭ്യമാകും.

ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഓണ്‍ലൈന്‍ ഒ പി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ തന്‍സീറ, സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസര്‍, എം സി സുബൈര്‍,
ഗ്രാമപഞ്ചായത്ത് അംഗം സി വി നിഷ മനോജ്, എച്ച്എംസി മെമ്പര്‍മാരായ സി വി ഇബ്രാഹിം, കരിമ്പില്‍ ദിവാകരന്‍, കെ ടി കെ ചന്ദ്രന്‍, കരിമ്പില്‍ വസന്ത, ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!