Kerala

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 1.807 കിലോഗ്രാം സ്വർണം പോലീസ് പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 1.807 കിലോ സ്വർണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി റിയാസ്മോൻ (39) ആണ് പോലീസ് പിടിയിലായത്. മ്യൂസിക് പ്ലെയറിന്റെ ബാറ്ററി കേസിനകത്ത് 9 ബാറുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 91 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.

ഇന്ന് രാവിലെ 11.30 മണിക്ക് ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് ( 6E1843 ) റിയാസ്മോൻ കാലികറ്റ് എയർപോർട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 12.40 മണിയോടെ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ റിയാസ്മോൻ തന്നെ കൂട്ടാനെത്തിയ സുഹൃത്തിനോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിയാസ്മോനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ റിയാസ്മോൻ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാൻ കഴിയാത്തതിനെതുടർന്ന് ലഗ്ഗേജിലുണ്ടായിരുന്ന ഓരോ ഇലക്ട്രോണിക് ഉപകരണങ്ങളും അഴിച്ച് പരിശോധിക്കുകയായിരുന്നു. മ്യൂസിക് പ്ലെയറിന്റെ ബാറ്ററിക്ക് അമിത ഭാരം തോന്നിയതിനാൽ ബാറ്ററി കെയ്സ് മുറിച്ച് പരിശോധിച്ചതിലാണ് 200 ഗ്രാം വീതം തൂക്കമുള്ള 9 ഗോൾഡ് ബാറുകൾ കണ്ടെത്തിയത്.

റിയാസിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്‌ കസ്റ്റംസിനും സമർപ്പിക്കും. അതോടൊപ്പം സ്വർണ്ണ കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലും പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ സ്വർണ്ണ കടത്തിന് നുതന മാർഗ്ഗങ്ങൾ അവലംബിക്കുകയാണ് സ്വർണ്ണകടത്ത് മാഫിയ.കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പോലീസ് പിടികൂടുന്ന 66-ാമത്തെ സ്വർണക്കടത്ത് കേസാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!