കൊച്ചി∙ മന്ത്രി കെ.ടി. ജലീലിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ ക്ലീൻ ചിറ്റ് നൽകിയെന്ന് പ്രമുഖ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന മട്ടിൽ വരുന്ന വാർത്തകളെ നിഷേധിച്ചു കൊണ്ട് ഇഡി) മേധാവിയുടെ സ്ഥിരീകരണം ഉണ്ടായെന്ന രീതിയിൽ മറ്റു മലയാളത്തിലെ പ്രമുഖ ചാനലുകൾ രംഗത്തെത്തി.
മന്ത്രിക്കെതിരായ ചോദ്യം ചെയ്യൽ അവസാനിച്ചിട്ടില്ല എന്നും, വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം പുറത്ത് വരുന്നത് നിലവിൽ മന്ത്രിയിൽ നിന്നു ലഭിച്ച മൊഴി വിലയിരുത്തിയ ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യലെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

