കേരള തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലാണ് ചക്രവാത ചുഴി രൂപപ്പെട്ടിരിക്കുന്നത്. അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്കും തിങ്കള്‍ വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം.
കൊങ്കണ്‍ മുതല്‍ ചക്രവാത ചുഴി വരെ 1.5 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വിവിധ ജില്ലകളില്‍അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുമുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.