മാധ്യമഉടമകളുടെ രാഷ്ട്രീയ താത്പര്യമാണ് മാസപ്പടി വിവാദത്തിന് പിന്നിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.സ്വാതന്ത്രം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവർത്തകർ.ഉടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടിയിൽ പാർട്ടി സെക്രട്ടറിയേറ്റ് വിശദീകരിച്ചതിന് പുറത്ത് മറ്റൊന്നും പറയാനില്ലെന്നും 2021 ലെ തെരഞ്ഞെടുപ്പ് ഫലം ചാനൽ ചർച്ചകൾക്കുള്ള തിരിച്ചടിയാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മാസപ്പടി വിവാദം;പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട് പിന്നിൽ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താത്പര്യമെന്ന് മന്ത്രി റിയാസ്

