Kerala News

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

കുന്ദമംഗലം എ യു പി സ്‌കൂളില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. പ്രധാനാധ്യാപിക ശ്രീമതി എം കെ ലത പതാക ഉയര്‍ത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്നൊരുക്കിയ മനുഷ്യ ഭൂപടം കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജെ.പോള്‍ ,പി ടി എ പ്രസിഡന്റ് ശ്രീ. ടിപി നിധീഷ്, യു പി ഏകനാഥന്‍ മാസ്റ്റര്‍ ,എന്‍ സന്തോഷ് കുമാര്‍ മാസ്റ്റര്‍ ,സജ്‌ന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടാതെ, വിദ്യാര്‍ത്ഥികളുടെ എയറോബിക്‌സ് ഡാന്‍സും ഗൈഡ്‌സ് വിദ്യാര്‍ത്ഥികളുടെ ദേശഭക്തിഗാന നൃത്താവിഷ്‌കാരവും അരങ്ങേറി. 75 സ്വാതന്ത്ര്യ സമര സേനാനികള്‍ അണിനിരന്ന സ്വാതന്ത്ര്യ ദിന ഘോഷയാത്ര ചേവായൂര്‍ സി ഐ ശ്രീ.യൂസഫ് സര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വിജീഷ് ,ലസ്സി, ധന്യ, അനുശ്രീ, ധനശ്രീ, ബിജു എ കെ ,എം പിടിഎ പ്രസിഡന്റ് ചിത്ര എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌കൂള്‍ വികസന ഫണ്ട് സ്വരൂപിക്കുന്നതിനായി പിടിഎ തീരുമാനിച്ച ഓണം ബംബര്‍ ലോട്ടറി ചലഞ്ചിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .അനില്‍കുമാര്‍ മലപ്പുറം ജില്ലാ ജഡ്ജ് എം.പി ജയരാജന് നല്‍കി നിര്‍വ്വഹിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!