Kerala News

ഇടുക്കിയില്‍ സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് നായയുടെ കടിയേറ്റു

ഇടുക്കിയില്‍ സ്വാതന്ത്ര്യദിന പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ വിട്ടയച്ചു.

ഇടുക്കി ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായ്ക്കളില്‍ ഒന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി.

പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈയ്ക്ക് കടിക്കുകയായിരുന്നു. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!