
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്.
Thanks a lot for ur love and support throughout.from 1929 hrs consider me as Retired

