കുന്ദമംഗലം; കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമിന്റെ കോവിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്. ഇന്ന് കുന്ദമംഗലത്ത് നടത്തിയ പരിശോദനയിലാണ് ഫലം നെഗറ്റീവായത്. കരിപ്പൂര്‍ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയിരുന്നത്. ജനങ്ങളുടെ സുരക്ഷ മാനിച്ച് കോഴിക്കോട് ജില്ല കലക്ടറും മന്ത്രി എ.സി മൊയ്ദീനുമെല്ലാം കോവിഡ് ഫലം നെഗറ്റീവായിട്ടും ക്വാറന്റൈനില്‍ പോയ രീതി പിന്തുടര്‍ന്ന് താനും നിരീക്ഷണം പൂര്‍ത്തിയാക്കും എന്ന് എംഎല്‍എ ജനശബ്ദത്തിനോട് പറഞ്ഞു. 21 ാം തിയ്യതി വരെയാണ് ക്വാറന്റൈന്‍.
കുന്ദമംഗലത്ത് ഇന്ന് 150 പേര്‍ക്കാണ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതില്‍ പത്തില്‍ താഴെ പേര്‍ക്ക് കോവിഡ് പോസിറ്റീവായതായാണ് സൂചന. കുന്ദമംഗലത്തിന്റ വിവിധ മേഖലകളില്‍ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രൈമറി കോണ്‍ടാക്ടിലുള്ളവര്‍ക്കും മറ്റുള്ളവര്‍ക്കുമാണ് ടെസ്റ്റ് നടത്തിയത്.

