Local

സ്വാതന്ത്യ ദിനം; വിവധ സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തി

രാജ്യത്തിന്റെ എഴുപത്തിനാലാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ ജില്ലാതല സ്വാതന്ത്ര്യ ദിന പരേഡില്‍ എഡിഎം റോഷ്നി നാരായണൻ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്
വിഭാഗങ്ങളുടെ നാല് പ്ലാറ്റൂണുകളാണ് ഉണ്ടായിരുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ചടങ്ങ് നടത്തിയത്.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ശുചിത്വ പ്രവര്‍ത്തകരെയും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ അവരുടെ ശ്രേഷ്ഠമായ സേവനത്തിനുള്ള അംഗീകാരമായി ചടങ്ങിൽ പങ്കെടുപ്പിച്ചു കോവിഡ് രോഗം ഭേദമായ മൂന്നുപേരും പങ്കെടുത്തു.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം പരിഗണിച്ച് ലളിതമായ ചടങ്ങുകളോടെ ആദ്യമായാണ് പൊതുജനങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍ എന്നിവർക്ക് പ്രവേശനമില്ലാതെ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പങ്കെടുത്ത മുഴുവന്‍ വ്യക്തികളേയും പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി.

ഡെപ്യൂട്ടി മേയർ മീര ദർശക്, റൂറല്‍ എസ്പി ഡോ. എ. ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.


കുന്ദമംഗലം സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മജിസ്‌ട്രേറ്റ് നിസാം പതാക ഉയര്‍ത്തി.
കുന്ദമംഗലം പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ പതാക ഉയര്‍ത്തി.
കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ എസ്.ഐ ശ്രീജിത്ത് പതാക ഉയര്‍ത്തി.


കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ പതാക ഉയര്‍ത്തി.
പന്തീര്‍പ്പാടം താജുല്‍ ഹുദ മദ്രസ കമ്മറ്റി ഒ. ഉസൈന്‍ പതാക ഉയര്‍ത്തി.
കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹെഡ് മിസ്ട്രസ് ഒ. കല, ഏഴാം വാര്‍ഡ് പുളിക്കല്‍ അംഗനവാടിയില്‍ വാര്‍ഡ് മെമ്പര്‍ സൗദയും പതാക ഉയര്‍ത്തി. പന്തീര്‍പ്പാടം ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസില്‍ പി. മുഹമ്മദ് പതാക ഉയര്‍ത്തി.


കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പലരും വീടുകളിലാണ് പതാക ഉയര്‍ത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഹിതേഷ് കുമാറും കുടുംബവും പന്തീര്‍പ്പാടത്ത് ജമീലും കുടുംബവും, കാരക്കുന്നത്ത് ഷമീലും കുടുംബവും മറ്റ് നിരവധി പേരും വീട്ടില്‍ പതാക ഉയര്‍ത്തിയും മധുരങ്ങള്‍ വിതരണം ചെയ്തും സ്വാതന്ത്യ ദിനാഘോഷം ആഘോഷിച്ചു. കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹെഡ് മിസ്ട്രസ് ഒ. കല, ഏഴാം വാര്‍ഡ് പുളിക്കല്‍ അംഗനവാടിയില്‍ വാര്‍ഡ് മെമ്പര്‍ സൗദയും പതാക ഉയര്‍ത്തി. പന്തീര്‍പ്പാടം ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസില്‍ പി. മുഹമ്മദ് പതാക ഉയര്‍ത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!