തിരുവനന്തപുരം: ബാലരാമപുരം മംഗലത്തുകോണത്ത് രണ്ടു വയസ്സുകാരനെ തെരുവുനായ കടിച്ചു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന ദീക്ഷിതിനെ തെരുവുനായ കടിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ കുട്ടിയെ രക്ഷിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ടു വയസ്സുകാരനെ തെരുവുനായ കടിച്ചു, ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ

