Kerala News

അറിയിപ്പുകൾ

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി:
31 വരെ പ്രൊപ്പോസൽ നൽകാം
ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ പ്രൊപ്പോസലുകൾ ജൂലൈ 31 വരെ സമർപ്പിക്കാം. പദ്ധതി നടപ്പാക്കുന്ന പ്രദേശം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമാണെന്നു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികളുടെ സാക്ഷ്യപത്രം പ്രൊപ്പോസലിനൊപ്പം നൽകണം. പദ്ധതി നടപ്പാക്കുന്നതിന് സ്ഥലം ആവശ്യമാണെങ്കിൽ അവ കൈവശമുണ്ട് എന്ന സാക്ഷ്യപത്രവും പഞ്ചായത്ത് അധികാരികളുടെ രേഖകളും, കേരള വാട്ടർ അതോറിറ്റി അധികാരികളുടെ മേലൊപ്പോടുകൂടിയ വിശദമായ പ്രോജക്ട് റിപ്പോർട്ടും, ഫീസിബിലിറ്റി സർട്ടിഫിക്കറ്റും, സാങ്കേതിക അനുമതിയും, പദ്ധതി പൂർത്തിയായാൽ ഏറ്റെടുത്ത പദ്ധതി പരിപാലിച്ചുകൊള്ളാമെന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം, സമർപ്പിക്കുന്ന പദ്ധതികൾ മറ്റ് പ്രൊപ്പോസലുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലാ എന്നുള്ള സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പ്രൊപ്പോസലുകൾ ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.

നിയമവിജ്ഞാന കോശം പ്രകാശനം വെള്ളിയാഴ്ച (ജൂലൈ 15)
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യ നിയമവിജ്ഞാന കോശം ജൂലൈ 16ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. നിയമമന്ത്രി പി. രാജീവ് ആദ്യപ്രതി ഏറ്റുവാങ്ങും. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ: എ.ആർ. രാജൻ, നിയമവിജ്ഞാനകോശം കോ-ഓർഡിനേറ്റർ ആർ. അനിരുദ്ധൻ തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്സ് 2335/2021

തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം: പുത്തൻ കോഴ്സുകളുമായി അസാപ്
ബിരുദ ബിരുദാനന്തര പഠനം പൂർത്തീകരിച്ച ഉദ്യോഗാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കുമായി ഹ്രസ്വകാല തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്സുകളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം-കേരള). വിവര സാങ്കേതികരംഗത്ത് മികച്ച സാധ്യതകൾ ഉറപ്പുനൽകുന്ന നൂതന സാങ്കേതിക വിദ്യകളിലാണ് നൈപുണ്യ പരിശീലനം നൽകുന്നത്.
2019-20, 2020-21 വർഷങ്ങളിൽ വിജയകരമായി ബിരുദ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും 2021-22 അദ്ധ്യയന വർഷം ബിരുദപഠനം പൂർത്തീകരിക്കാൻ സാധിക്കുന്ന വിദ്യാർത്ഥികൾക്കുമായാണ് ലോക യുവജന നൈപുണ്യദിനത്തോടനുബന്ധിച്ച് വിവിധ നൈപുണ്യ പരിശീലന കോഴ്സുകൾ പരിചയപ്പെടുത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട കമ്പനികളമായി സഹകരിച്ച് മികച്ച തൊഴിലവസരങ്ങളാണ് കോഴ്സുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിജയകരമായി നൈപുണ്യ പരിശീലനം പൂർത്തീകരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നിയമന സഹായം അസാപ് മുഖേന ഉറപ്പ് നൽകും.
അർഹരായ വിദ്യാർത്ഥികൾക്ക് 50 മുതൽ 75 ശതമാനം വരെ ഫീസ് സബ്സിഡിയും നൽകും. നബാർഡിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടേയും സഹകരണത്തോടെയാണ് സബ്സിഡി നൽകുന്നത്. ഗ്രാമീണ മേഖലകളിലെ ബിരുദധാരികളായ യുവതികൾക്ക് മാത്രമായി ഗ്രാഫിക് ഡിസൈനർ കോഴ്സുകൾ അസാപ് വഴി നൽകും.
അസാപ്പിന്റേയും, ആമസോൺ വെബ് സർവീസസ് അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ നൂതന വിവരസാങ്കേതിക രംഗത്ത് നിന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, ക്ളൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി-സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ് ഫുൾ സ്റ്റാക്ക് ഡെവലപ്പർ എന്നീ കോഴ്സുകളും, ഫാർമസ്യൂട്ടിക്കൽ രംഗത്ത് നിന്ന് മികച്ച സാധ്യതകളിലേക്ക് വഴി തുറക്കുന്ന ഫാർമ ബിസിനസ് അനലിറ്റിക്‌സ്, ഹെൽത്ത് കെയർ ഡിസിഷൻ അനലിറ്റിക്‌സ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ഫാർമ-കോ-വിജിലൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോർ ക്ലിനിക്കൽ റിസർച്ച് ആൻഡ് ക്ലിനിക്കൽ ഡാറ്റ മാനേജ്മെൻറ് എന്നീ കോഴ്സുകളും ബാങ്കിംഗ് ആൻറ് ഫിനാൻസ് മേഖലയിൽ മികച്ച സാധ്യതകളുള്ള സർട്ടിഫൈഡ് ഇൻവെസ്റ്റ്മെൻറ് മാനേജ്മെന്റ് കോഴ്സുകളുമാണ് നടത്തുന്നത്. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ അറിയാനും www.asapkerala.gov.in സന്ദർശിക്കുക. വാർത്താസമ്മേളനത്തിൽ അസാപ് സി.ഇ.ഒ ഡോ: ഉഷാ ടൈറ്റസും സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!