ഓമശ്ശേരി :ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച കേസിലെ മൂന്ന് പ്രതികളും ബംഗ്ലാദേശ് സ്വദേശികളെന്ന് സ്ഥിരീകരിച്ചു. പ്രതികള്‍ താമസിച്ചിരുന്ന പൂളപൊയ്യിലിലെ മുറിയില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ് പ്രതികള്‍ ബംഗ്ലാദേശുകാരെന്ന് പോലീസ് സ്ഥിരീകരിച്ചത്.
പ്രതികള്‍ ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍രേഖയാണെന്നും് മഹാരാഷ്ട്രയിലെ താനെയില്‍നിന്നാണ് ഇവര്‍ ഇത് നിര്‍മിച്ചതെന്നും പോലീസ് സംശയിക്കുന്നു.
അതേസമയം ജ്വല്ലറിയില്‍ ഇന്നലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുത്തു. രാവിലെ പത്തരയോടെ പോലീസും വിദഗ്ധസംഘവും സംഭവസ്ഥലത്തെത്തി. അടച്ചിട്ട മുറിയില്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചതായി സൂചനയുണ്ട്.
പിടിയിലായ പ്രതി നയീം അലീഖാനെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റു രണ്ടു പേര്‍ക്കുിമുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹനാണ് കേസന്വേഷണ ചുമതല.