Kerala

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന കേസിൽ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാർ ഡിആർഐയുടെ കസ്റ്റഡിയിൽ. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ്, നിതിൻ എന്നിവരാണ് പിടിയിലായത്. അനീഷിന്റെയും നിതിന്റെയും ഒത്താശയോടെ പലപ്പോഴായി കടത്തിയത് എൺപത് കിലോ സ്വർണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കൊച്ചിയിലുളള ഓഫീസിലാണ് ഇരുവരെയും വിളിപ്പിച്ച ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് പെട്ടെന്ന തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് ദിവസം മുൻപാണ് വിമാനത്താവളം വഴി നാല് കിലോ സ്വര്‍ണം കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സംഭവം പുറത്തറിയുന്നത്.

അതേസമയം ദുബൈയിൽ നിന്ന് പാർസലായി കടത്തിയ സ്വർണം മുന്നിയൂരിൽ നിന്ന് പിടികൂടി. 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടികൂടി.സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്കിട്ടുണ്ട്. പോസ്റ്റ്‌ ഓഫീസ് വഴി കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!