Kerala News

സുധാകരനെതിരെയുള്ള അജിത്തിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരം; എം വി ഗോവിന്ദൻ

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസന്റെ കൈയിൽ നിന്ന് കെ സുധാകരൻ പണം വാങ്ങിയെന്ന ഡ്രൈവർ അജിത്തിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തും. മോൻസന്റെ പ്രതികരണത്തിലും അന്വേഷണം ഉണ്ടാകും. സർക്കാർ തന്നെ വേട്ടയാടുന്നുവെന്ന് കെ സുധാകരന്റെ പരാമർശത്തിൽ ട്രമ്പും പറയുന്നത് ഒരേ കാര്യമാണെന്ന് എം വി ഗോവിന്ദൻ പരിഹസിച്ചു. ജോലിക്കായി കെ വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിന്റെ അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നു എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ഇന്നലെ പറഞ്ഞിരുന്നു. നിഷേധിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ് ആരോപണങ്ങളിൽ ഉള്ളത്. സുധാകരന്റെ ജീവനക്കാർക്ക് അക്കൗണ്ട് വഴി പണം അയച്ചു. മോൻസന്റെ കുറ്റ കൃത്യങ്ങളിൽ സുധാകരനും പങ്കുണ്ടന്നാണ് ഡ്രൈവറുടെ ആരോപണം. ഇതാണ് പോലീസ് അന്വേഷിക്കുന്നത്. അല്ലാതെ, സർക്കാരിന് പ്രതികാര മനോഭാവം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!