Kerala

കാസർക്കോട് തെരുവുനായിക്കളുടെ വിളയാട്ടം: നടന്നു പോകുന്ന ആളുടെ കാലില്‍ കടിച്ചു

കാസർകോട്: നടന്നു പോവുകയായിരുന്ന ആളെ തെരുവുനായ കടിച്ചു. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി ഗണേശന്‍റെ (45)കാലിനാണ് നായ കടിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കാസർകോട് നഗരത്തിൽ വച്ചാണ് സംഭവം. ഇയാളെ തെരുവുനായ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഗണേശൻ ഇപ്പോൾ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ചൂല് വില്‍പനയുമായി ബന്ധപ്പെട്ട് കാസർകോട് എത്തിയതായിരുന്നു ഗണേശൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കാസർകോട് ജില്ലയിൽ തെരുവ് നായയുടെ ശല്യം വർദ്ധിച്ചു വരികയാണ്. ജില്ല ആസ്ഥാനത്ത് ഉൾപ്പെടെ ബസ് സ്റ്റാൻഡുകളിൽ നായ ശല്യം രൂക്ഷമാണ്. ഇടവഴികൾ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണെന്ന ആക്ഷേപം സജീവമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!