പിടി സോമസിന് പിന്‍ഗാമിയായി ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. സഭാസമ്മേളനം ഇല്ലാത്ത സമയമായതിനാലാണ് സ്പീക്കറുടെ ചേംബറില്‍ വച്ച് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്.
ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, മുതിര്‍ന്ന യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകളില്‍ ഉമ തോമസ് ഒപ്പുവച്ചു. തുടര്‍ന്ന് സ്പീക്കറും നേതാക്കളും ഉമ തോമസ് എം.എല്‍.എയ്ക്ക് പൂച്ചെണ്ട് നല്കി ആശംസകള്‍ അറിയിച്ചു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും.
ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രണ്ടാമത്തെ വനിതാ അംഗവും കോണ്‍ഗ്രസിന്റെ ഏക വനിതാ അംഗവുമാണ് ഉമ തോമസ്. 72,767 വോട്ടുകള്‍ നേടിയാണ് ഉമ തോമസ് തൃക്കാക്കരയില്‍ നിന്നും വിജയിച്ചത്.