Kerala News

വാ തുറന്നാല്‍ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജന്‍, അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും-കെ സുധാകരന്‍

വാ തുറന്നാല്‍ നുണ മാത്രം പറയുന്ന നേതാവാണ് ഇ പി ജയരാജനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധിച്ചവരെ മര്‍ദ്ദിച്ചത് ഇ.പി ജയരാജനാണ്. അദ്ദേഹത്തിന് എതിരെയാണ് കേസെടുക്കേണ്ടത്. ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറയുകയാണ് ഇ.പി ചെയ്യുന്നത്. കള്ളം പറയാനും വിടുവായത്തം പറയാനും മാത്രമാണ് ഇ.പി വാതുറക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഉമ തോമസിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമം സിപിഎം അവസാനിപ്പിക്കണമെന്ന് കെ.സുധാകരന്‍ അറിയിച്ചു. ആക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.ു.

ആക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഎം ഒടുവില്‍ തലകുനിക്കേണ്ടിവരും. വിമാനത്തിനുള്ളിലെ പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല. അത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ല. അതിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ പ്രതിഷേധിച്ചവരെ തള്ളിപ്പറയാന്‍ തയ്യാറല്ലെന്നും സുധാകരന്‍ പറഞ്ഞു.

‘എന്തുവന്നാലും ആരെതിര്‍ത്താലും കെ റെയില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് സ്വയം പിന്‍വാങ്ങേണ്ടി വന്നു. അതിന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ റിസള്‍ട്ടും കേരളത്തിലുടനീളമുള്ള ജനങ്ങളുടെ പ്രതികരണവുമാണ് കാരണമായത്. ഇതുപോലെ കേരളത്തില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്ട്രീയത്തില്‍ നിന്നും പിണറായിക്ക് പിന്‍മാറേണ്ടിവരും. ഏറെ മുന്നോട്ട് പോകാനൊന്നും കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ സമ്മതിക്കില്ല. രാഷ്ട്രീയ രംഗത്തെ അദ്ദേഹത്തിന്റെ പതനത്തിന് സമയമായി എന്നാണ് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് കെ സുധാകരന്‍ ചൂണ്ടികാട്ടി.

നിങ്ങള്‍ കോണ്‍ഗ്രസിന്റെ എത്രയോ പാര്‍ട്ടി ഓഫീസുകള്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞാലും അവര്‍ കേള്‍ക്കും പക്ഷെ ഞങ്ങള്‍ അങ്ങനെ പറയില്ല. ഞങ്ങളുടെ പാര്‍ട്ടി അക്രമം പ്രോത്സാഹിപ്പിക്കില്ല. അന്തസുള്ളതുകൊണ്ടാണ് ഞങ്ങളങ്ങനെ ചെയ്യാത്തത്. സിപിഎമ്മിന് അങ്ങനെ അവകാശപ്പെടാന്‍ ഒരു അന്തസും ഇല്ല. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകും. വിമാനത്തില്‍ നടന്ന സംഭവം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!