Kerala News

”വീട്ടിൽ കിടന്നുറങ്ങാമെന്ന് വിചാരിക്കേണ്ട “; മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി എ.എൻ രാധാകൃഷ്ണൻ

ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് തീരുമാനമെങ്കിൽ പിണറായി വിജയൻ അധികകാലം വീട്ടിൽ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടതില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും, തങ്ങൾ തിരിച്ചടിക്കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. പിണറായി വിജയന്റെ ഭരണകൂട ഭീകരതക്കെതിരെ കേരള പൊതുസമൂഹം ഉണരേണ്ടതാണ്.

കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ജനാധിപത്യ സംരക്ഷത്തിനാണ് ബി.ജെ.പി ഇപ്പോൾ സമരം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാതലത്തിൽ സമരങ്ങളുമായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം പിണറായി വിജയൻ ദുരുപയോ​ഗം ചെയ്യുകയാണ്. ബി.ജെ.പിയുടെ സമരം വിജയിപ്പിക്കാൻ കേരള പൊതുസമൂഹം നിശബ്ദം അണിചേരണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.

കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ശ്രമിക്കുന്നത്. ബി.ജെ.പിക്കാരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇട്ടുകളയാം എന്നാണ് പിണറായി വിജയൻ വിചാരിക്കുന്നത്. ശബരിമല കാലത്ത് ബി.ജെ.പിക്കാരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കയറ്റിയ ചരിത്രമാണ് പൊലീസിന് ഉള്ളത്. ആ പരിചയത്തിന്‍റെ അഹങ്കാരത്തിലാണ് ഇനിയും പോകുന്നതെങ്കിൽ, മുഖ്യമന്ത്രിക്ക് മക്കളെ കാണാൻ ജയിലിൽ വരേണ്ട സാഹചര്യമുണ്ടാകുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!