ആറ്റിങ്ങലില്‍ വാഹനാപകടത്തിൽ മൂന്നു മരണം. കല്ലുവാതുക്കല്‍ സ്വദേശികളായ അസീം, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. ടിബി ജംഗ്ഷനിൽ ഇന്നലെ രാത്രി 12:30 നാണ് കൊല്ലം ഭാഗത്തേയ്ക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
മനീഷിന്റെ മൃതദേഹം ആറ്റിങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് നിലവിലുള്ളത്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസീം, പ്രിന്‍സ് എന്നിവര്‍ മരിക്കുകയായിരുന്നു.സംഭവ സമയം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.