Kerala kerala Local

സ്ത്രീധനം ആവശ്യപ്പെട്ട് തര്‍ക്കം ഉണ്ടായിട്ടില്ലെന്ന് രാഹുലിന്റെ മാതാവ്; യുവതിയുടെ കാമുകന്‍ വിളിച്ചത് മോന്‍ കണ്ടുപിടിച്ചു; തര്‍ക്കം തുടങ്ങിയത് യുവതിയുടെ ഫോണിലെത്തിയ മെസേജിനെ തുടര്‍ന്ന്

പന്തീരാങ്കാവ് നവവധുവിനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രതി രാഹുലിന്റെ മാതാവ്. സ്ത്രീധനം ആവശ്യപ്പെട്ട് തര്‍ക്കം ഉണ്ടായിട്ടില്ലെന്ന് മാതാവ് ഉഷ പിടി പറഞ്ഞു. യുവതിയുടെ കാമുകന്‍ വിളിച്ചത് അന്ന് മോന്‍ കണ്ടുപിടിച്ചു. അവര്‍ തമ്മില്‍ ചാറ്റിംഗ് ആയിരുന്നു. അതായിരുന്നു പ്രശ്‌നമെന്നും മാതാവ് പ്രതികരിച്ചു.

യുവതി നമ്മളോട് സഹകരിച്ചില്ല. പിന്നെ എപ്പോ സ്ത്രീധനം ചോദിക്കാനാ? കാമുകന്‍ വിളിച്ചത് പിടിച്ചു. പലതവണ ചോദിച്ചപ്പഴാണ് പറഞ്ഞത്. അങ്ങനെയാണ് ഫോണ്‍ എടുത്ത് മാറ്റിയത്. മോള്‍ക്ക് മൂന്നുപേരുണ്ടെന്ന് പറഞ്ഞു. രണ്ട് പേര് വന്നപ്പോള്‍ ജാതകം ചേരുന്നില്ലെന്ന് കണ്ട് പറഞ്ഞുവിട്ടു. ഒന്ന് മുസ്ലിമാ. ഇതൊക്കെ രാഹുലറിഞ്ഞപ്പോ നിന്നെ ഇവിടെ എങ്ങനെ നിര്‍ത്തിയിട്ട് പോകുമെന്ന് ചോദിച്ചു.

ബീച്ചില്‍ പോയി വന്നിട്ട് പുലര്‍ച്ചെയാണ് പ്രശ്‌നമുണ്ടായത്. എനിക്ക് നട്ടെല്ലിന് സുഖമില്ല. ഞാന്‍ കാര്യമറിഞ്ഞില്ല. അതുകൊണ്ടാണ് പോയി നോക്കാത്തത്. ഫോണ്‍ ചാറ്റിംഗ് പിടിക്കുന്നത് വരെ ഇവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ദേഹത്ത് പാട് കണ്ടിരുന്നു. മോന്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ബ്ലോക്ക് ചെയ്യാന്‍ പറഞ്ഞിട്ട് അനുസരിക്കാത്തതിലാണ് മോന് ദേഷ്യം വന്നത്. രാഹുല്‍ എവിടെയാണെന്നറിയില്ല. വക്കീലിനെ കാണാനാണെന്ന് പറഞ്ഞ് ഇന്നലെ ഉച്ചക്കാണ് പോയത്. അവള്‍ പറഞ്ഞത് കള്ളമാണ്. മുന്‍പത്തെ കല്യാണത്തിന്റെ കാര്യമൊക്കെ ഈ കുട്ടിയോട് പറഞ്ഞതാണ് എന്നും മാതാവ് പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!