തിരുവനന്തപുരം : ഇതര സംസ്ഥാനത്തെ മലയാളികൾ കേരളത്തിലെത്തിയതോടെ ഹോം ക്വാറന്റൈൻ സജീവമാക്കുകയാണ് സംസ്ഥാന സർക്കാർ. നിലവിൽ സംസ്ഥാനത്ത് ഹോം ക്വാറന്റൈനുകൾ നല്ല രീതിയിലാണ് നടന്നു പോകുന്നത്. ഇതിന്റെ വിജയമാണ് ഏറെ കുറെ രോഗത്തെ തടഞ്ഞു നിർത്താൻ സാധ്യമാക്കിയതും. ഇതിന്റെ ഭാഗമായി നിരീക്ഷണം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ജില്ലകൾ തോറും മോട്ടോർസൈക്കിൾ ബ്രിഗേഡ് സംവിധാനം നിലവിൽ കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും പരിസരങ്ങളിലും പെട്രോളിങ് നടത്തുകയും വീട്ടിൽ എത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്യും. നിയമം ലംഘിച്ച് പുറത്തിറങ്ങുന്നവരെ പുതിയ സംരംഭത്തിന്റെ ഭാഗമായി തടയിടാൻ സാധിക്കും.
നിരീക്ഷണ കഴിയുന്ന ചില ആളുകൾ നിയമം ലംഘിക്കുന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തൊട്ടാകെ 65 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ ആളുകൾ സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയ്ക്ക് ഇത് മുതൽ കൂട്ടവും