ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയക്ക് കൊവിഡ്. ഐപിഎലിനു മുന്നോടിയായി ഇന്ത്യയിലെത്തി ക്വാറൻ്റീനിൽ കഴിയവെയാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് ക്വാറൻ്റീൻ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ വീണ്ടും 10 ദിവസം കൂടി നോർക്കിയ ക്വാറൻ്റീനിൽ കഴിയേണ്ടിവരും. തുടർന്ന് രണ്ട് ടെസ്റ്റുകൾ നെഗറ്റീവായാലേ താരത്തിന് ടീമിനൊപ്പം ചേരാൻ കഴിയൂ