കണ്ണൂര്‍: പാനൂരിനടുത്ത് പാലത്തായി യുപി സ്‌കൂളില്‍ വെച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയായ അധ്യാപകൻ പിടിയിൽ. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പദ്മരാജനെയാണ് പോലീസ് പരിശോധനയിൽ ഇന്ന് ബന്ധു വീട്ടിൽ നിന്ന് പിടി കൂടിയത്. പരാതി നൽകി ഒരു മാസം തികഞ്ഞിട്ടും പ്രതിയെ പിടികൂടാതിരുന്ന പോലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു . ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു.
പൊലീസും ബിജെപിയും തമ്മില്‍ ഒത്തുകളി നടത്തി പ്രതിക്ക് രക്ഷപ്പെടാനുളള അവസരം ഉണ്ടാക്കി കൊടുത്തെന്ന രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിക്കപെട്ടിരുന്നു. എന്നാൽ വിവാദങ്ങൾക്ക് ഇതോടെ അറുതി വരികയാണ്. കോവിഡ് കാരണം നിരത്തി പരിശോധന നടത്താൻ പറ്റാത്ത സാഹചര്യമായതിനാലാണ് പ്രതിയെ പിടി കൂടാൻ സമയമെടുക്കേണ്ടി വന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കും

