തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് സാധ്യമായാല്‍ മസ്റ്ററിംഗ് നടത്താം.
അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ച് നടത്തിയാല്‍ സാങ്കേതിക പ്രശ്‌നം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിങ് നടത്താന്‍ റേഷന്‍കടകളില്‍ രാവിലെ എത്തിയത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാന്‍ ആകില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് രാവിലെ മുടങ്ങിയിരുന്നു. റേഷന്‍ വിതരണം ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചാണ് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ സര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാന്‍ ആകില്ലെന്ന് വ്യാപാരികള്‍ പറയുന്നു.