Kerala News

കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം പൊതുസമൂഹത്തിനൊടുള്ള വെല്ലുവിളി ഐഎംഎ

ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും “പഞ്ചാബ്” മോഡൽ പ്രസംഗം നടത്തിയ ബഹു. എംഎൽ എ ശ്രീ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹുവും സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവനും ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

വരുന്ന 17 ന് (വെള്ളി) ആശുപത്രി ആക്രമണങ്ങൾ മുൻനിർത്തി സംസ്ഥാന വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മെഡിക്കൽ സമരവുമായി മുന്നോട്ട് പോകുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സാംസ്കാരിക കേരളത്തിൽ ഉരുത്തിരിഞ്ഞു വരുന്നത്. ഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബഹുമാന്യ എംഎൽഎക്കും കൂടി ആയിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു.

അഴിമതി , ചികിത്സയിലെ പരാതികൾ എന്നിവ ഉന്നയിക്കുവാനും പരിഹരിക്കുവാനുമുള്ള ശ്രമങ്ങൾ ബഹുമാന്യ എംഎൽഎയുടെ ഉത്തരവാദിത്വമാണെങ്കിലും കലാപം നടത്താൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണ്. ബഹുമാന്യ ഹൈക്കോടതിയും കേരളത്തിലെ പൊതുസമൂഹവും ഭരണാധികാരികളും സാംസ്കാരിക സാഹിത്യ നായകന്മാരും ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുവാനുള്ള ആഹ്വാനം സ്വീകാര്യമല്ല.

ഹൈക്കോടതി ആശുപത്രി ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും അത് പ്രോത്സാഹിപ്പിക്കുന്നതിനെതിരെ നടപടികൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ ഹൈക്കോടതിയോടുള്ള അനാദരവും നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്നതുമാണ്.യുദ്ധ കാലങ്ങളിൽ പോലും ആശുപത്രികൾ ആക്രമണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ കലാപ ആഹ്വാനം നടത്തിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ഐ എം എ തീരുമാനിച്ചു.

ചികിത്സയിലെ സങ്കീർണതകൾ മനസ്സിലാക്കാതെ വിവാദ പ്രസ്താവനകൾ നടത്തുന്നത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കും. ഇത്തരം ജല്പനങ്ങൾ നടത്തുന്നതിനു മുൻപ് വിദഗ്ധ സർജന്മാരുടെ അഭിപ്രായവും സംഭവവികാസത്തിലെ ശാസ്ത്രീയതയും അന്വേഷിക്കേണ്ടതായിരുന്നു. ചികിത്സയിലെ സത്യാവസ്ഥ കൃത്യമായി പുറത്തുകൊണ്ടുവരുവാൻ അന്വേഷണം ഉതകുമെന്നും ഐ എം എ വിലയിരുത്തുന്നു. സ്പീക്കർക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച് പരാതി നൽകുവാനും ഐ എം എ. തീരുമാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!