കൊട്ടാരക്കര പട്ടാഴി ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് സ്വന്തം വളകള്‍ ഊരി നല്കിയ അജ്ഞാതയെ കണ്ടെത്തി.ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയാണ് കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നൽകിയത്. സുഭദ്രയുടെ മാലയാണ് കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനത്തിനിടെ നഷ്ടപ്പെട്ടത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ ;വളകൾ ഊരി നൽകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോൾ ശ്രീലതയെ കണ്ടെത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്പില് വരാന്‍ വിസമ്മതിച്ച ശ്രീലത ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് അല്പമെങ്കിലും സംസാരിക്കാന്‍ തയാറായത്.
കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സുഭദ്രയക്ക് വള ഊരി നല്‍കിയത്.മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭാദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.
കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മൈലം പള്ളിക്കല്‍ മുകളിലല്‍ മാങ്ങാട്ട് വീട്ടില്‍ സുഭദ്രയുടെ മാല മോഷണം പോയത്. ഇത് തിരിച്ചറിഞ്ഞ് ഇവര്‍ കരഞ്ഞു നിലവിളിച്ചപ്പോഴാണ്, അജ്ഞാത സ്ത്രീയെത്തി തന്റെ രണ്ട് പവനോളം തൂക്കം വരുന്ന വളകള്‍ ഊരി നല്‍കിയത്.