Kerala News

വടകര സീറ്റിലും ധര്‍മ്മടത്തും കോണ്‍ഗ്രസ് മത്സരിക്കും

നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര, ധര്‍മ്മടം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എംഎം ഹസന്‍. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.യുഡിഎഫ് ഘടകകക്ഷിയായി മാണി സി കാപ്പന്‍ നേതൃത്വം നല്‍കുന്ന എന്‍സികെയെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മ്മടം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളില്‍ ഉടനെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മാര്‍ച്ച് 20ാം തിയ്യതി ജനകീയ പ്രകടന പത്രിക പുറത്തിറക്കുമെന്നും ഹസന്‍ പറഞ്ഞു.

വടകര, ധര്‍മ്മടം സീറ്റുകൾ കൂടി കോൺഗ്രസ് ഏറ്റെടുക്കുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 94 സീറ്റുകളിൽ മത്സരിക്കും. ഇതിൽ 8 സീറ്റുകളിൽ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടതായുണ്ട്. കോൺഗ്രസ് പ്രകടനപത്രിക 20 ന് പ്രകാശനം ചെയ്യുമെന്നും യുഡിഎഫ് കൺവീനര്‍ എംഎം ഹസന്‍ അറിയിച്ചു. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!